പത്താംക്ലാസ് പരീക്ഷക്കുളള മാര്‍ഗരേഖ സിബിഎസ് ഇ പുറത്തിറക്കി

ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനം കാരണം റദ്ദാക്കിയ പത്താംക്ലാസ് പരീക്ഷകള്‍ക്ക് മാര്‍ക്ക് നല്‍കുന്നതിനായി സ്‌കൂളുകള്‍ക്കുളള മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. ഓരോ വിഷയത്തിനും നൂറില്‍ 20 ഇന്റെർണൽ മാര്‍ക്കാണ്. . ബാക്കി 80 ഒരു വര്‍ഷമായി നടത്തിയ വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തിലാകും നല്‍കുക.

പത്താംക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ സ്‌കൂളിന്റെ മുന്‍ വര്‍ഷങ്ങളിലെ പ്രകടനവുമായി പൊരുത്തപ്പെടുന്ന തരത്തിലായിരിക്കണം മാര്‍ക്ക്. പരീക്ഷാഫലം ജൂണ്‍ 20 ഓടെ പ്രസിദ്ധീകരിക്കും.

Share
അഭിപ്രായം എഴുതാം