റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മധ്യപ്രദേശിൽ രണ്ട്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിനുമായി ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ

May 1, 2021 - 12:36 pm

ഭോപ്പാൽ: രാജ്യത്ത് രൂക്ഷമായ വാക്സിൻ ക്ഷാമം അനുഭവപ്പെടുമ്പോൾ മധ്യപ്രദേശിൽ 2.4 ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിനുമായി ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ. നർസിഗപൂർ ജില്ലയിൽ കറേലി ബസ്​ സ്​റ്റാൻഡിന്​ സമീപമാണ്​ 01/05/21 ശനിയാഴ്‌ച ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്​. കോവാക്​സി​ന്റെ 2.4 ലക്ഷം യൂണിറ്റുകളാണ്​ ട്രക്കിലുണ്ടായിരുന്നത്​.

റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രക്ക്​ കിടക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ പൊലീസ്​ സംഭവസ്ഥലത്തെത്തുകയായിരുന്നു. ട്രക്ക് ഡ്രൈവർ സമീപത്തൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ വാക്​സിൻ കണ്ടെത്തിയത്​.

ഏകദേശം എട്ട്​ കോടി രൂപ വില വരുന്ന വാക്​സിനാണ്​ ട്രക്കിലുണ്ടായിരുന്നത്​. ട്രക്കിന്റെ ശീതികരണ സംവിധാനത്തിന്റെ പ്രവർത്തനം നിർത്താത്തതിനാൽ വാക്​സിന്​ കേടൊന്നും സംഭവിച്ചിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *