എൽ.ഡി.എഫിന് 120 സീറ്റുകൾ വരെ പ്രവചിച്ച് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ, ഭരണത്തുടർച്ചയെന്ന് റിപ്പബ്ലിക് ടിവിയും

ന്യൂഡൽഹി: കേരളത്തിൽ എൽ.ഡി.എഫിന് വൻ വിജയം പ്രവചിച്ച് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. 104 മുതൽ 120 വരെ സീറ്റ് നേടി എൽ.ഡി.എഫ് ഭരണം തുടരുമെന്നാണ് പ്രവചനം. യു.ഡി.എഫ് 20 മുതൽ 36 വരെ സീറ്റുകളിൽ ഒതുങ്ങും. ബി.ജെ.പിക്ക് പരമാവധി രണ്ട് സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവരും പരമാവധി രണ്ട് സീറ്റുകൾ നേടിയേക്കുമെന്നും ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നു.

കേരളത്തിലെ 140 മണ്ഡലങ്ങളിൽ നിന്നായി 28,124 പേരിലാണ് എക്സിറ്റ് പോൾ സർവേ നടത്തിയത്.

കേരളത്തിൽ എൽ.ഡി.എഫ് സർക്കാറിന് ഭരണത്തുടർച്ചയാണ് റിപ്പബ്ലിക് ടി.വി-സി.എൻ.എക്സ് എക്സിറ്റ് പോളും പ്രവചിക്കുന്നത്. എൽ.ഡി.എഫിന് 72 മുതൽ 80 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. പശ്ചിമ ബംഗാളിൽ കടുത്ത മത്സരത്തിനൊടുവിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക് ടി.വി പ്രവചിക്കുന്നു.

Share
അഭിപ്രായം എഴുതാം