ഡി.ആർ.ഡി.ഒ., പൈത്തൺ -5 എയർ ടു എയർ മിസൈലിന്റെ പ്രഥമ പരീക്ഷണം.

2021 ഏപ്രിൽ 27 ന് ഇന്ത്യയുടെ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസിന്റെ ആയുധ ശേഷിയിൽ, 5-ാം തലമുറ പൈത്തൺ -5 എയർ ടു എയർ മിസൈൽ (Air-to-Air Missile, AAM)  ഉൾപ്പെടുത്തി. തേജസിൽ ഉൾപ്പെടുത്തിയ ഡെർബി ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) എയർ ടു എയർ  മിസൈലിന്റെ ശേഷി പരീക്ഷിക്കാനും ലക്ഷ്യമിട്ടിരുന്നു.ഗോവയിൽ, വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നിരവധി പരീക്ഷണങ്ങൾ മിസൈലുകൾ വിജയകരമായി പൂർത്തിയാക്കി.

ഡെർബി മിസൈൽ ഉയർന്ന വേഗത കൈവരിച്ച് വ്യോമാക്രമണ ലക്ഷ്യത്തിൽ വിജയകരമായി ആക്രമണം പൂർത്തിയാക്കിയപ്പോൾ പൈത്തൺ മിസൈൽ 100% കൃത്യത കൈവരിച്ചുകൊണ്ട്  ശേഷി പ്രകടിപ്പിച്ചു.

മുൻകൂട്ടി നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും ഈ പരീക്ഷണങ്ങളിലൂടെ നേടാനുമായി.
പരീക്ഷണത്തിൽ പങ്കെടുത്ത ഡിആർഡിഒ, എ‌ഡി‌എ, ഇന്ത്യൻ വ്യോമസേന, എച്ച്‌എ‌എൽ അംഗങ്ങളെ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

Share
അഭിപ്രായം എഴുതാം