ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം, അക്രമി ഒരു കണ്ണിന് കാഴ്ചയില്ലാത്ത ആളെന്ന് സംശയം

കാഞ്ഞിരമറ്റം: ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം. 28/04/21 ബുധനാഴ്ച രാവിലെ പുനലൂർ പാസഞ്ചറിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് അജ്ഞ്ഞാതൻ ഉപദ്രവിച്ചത്.

കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ വിശദമായ പരിശോധന തുടരുകയാണ്.

വളയും മാലയും ഊരി നൽകാൻ പ്രതി അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി മൊഴി നൽകിയിട്ടുണ്ട്. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വിശദമാക്കി.

ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ അജ്ഞാതന്‍ ട്രെയിന്‍ കംപാര്‍ട്ടമെന്‍റിലേക്ക് കയറിയ അജ്ഞാതന്‍ രണ്ട് ഡോറുകളും അടച്ചു. സ്ക്രൂ ഡ്രൈവര്‍ കൈവശമുണ്ടായിരുന്ന ഇയാള്‍ ഭീഷണിപ്പെടുത്തി. മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്.

കാഞ്ഞിരമറ്റം സ്റ്റേഷനിലാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്. അക്രമി തള്ളിയിട്ടതാണോ അതോ യുവതി പ്രാണരക്ഷാര്‍ത്ഥം ചാടിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതി ഒരു കണ്ണിനു മാത്രം കാഴ്ച്ച ഉള്ള ആളെന്നു റയിൽവേ സരക്ഷണ സേന വിശദമാക്കുന്നത്. ഇയാളെ പിടികൂടാൻ ശ്രമം തുടങ്ങിയെന്നും ആര്‍പിഎഫ് പ്രതികരിച്ചു. കവർച്ച ആയിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് സൂചനയെന്നും ആര്‍പിഎഫ് വിശദമാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ റിസര്‍വ്വ് ചെയ്ത ടിക്കറ്റുമായല്ലാതെ യാത്ര ചെയ്യാന്‍ അനുമതിയില്ലാത്ത സാഹചര്യമാണ് ട്രെയിനുകളില്‍ നിലവിലുള്ളത്.

Share
അഭിപ്രായം എഴുതാം