വയനാട്: കോവിഡ് രണ്ടാം തരംഗ പ്രതിരോധത്തില്‍ വളരെ ശ്രദ്ധിക്കേണ്ട വിഭാഗമാണ് വയോജനങ്ങള്‍. അവര്‍ക്കു രോഗം പെട്ടെന്ന് വരാനും അത് തീവ്രതയിലേക്ക് പോകാനും സാധ്യതയുണ്ട്. അതിനാല്‍ വയോജനങ്ങള്‍ നിര്‍ബന്ധമായും റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കണം. വീടിനുള്ളില്‍ തന്നെ ഇരിക്കുകയാണ് പ്രായമുള്ളവര്‍ ചേയ്യേണ്ടത്. അത്യാവശ്യത്തിന് പുറത്തിറങ്ങിയാല്‍ മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗം എന്നിവയില്‍ വളരെ ശ്രദ്ധിക്കണം.
വയോജനങ്ങള്‍ പ്രധിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് വീട്ടുകാര്‍ ഉറപ്പാക്കണം. ജീവിത ശൈലീ രോഗങ്ങള്‍ക്കും മറ്റും ചികിത്സയിലുള്ളവര്‍ ചികിത്സയും മരുന്നും തുടരേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ ടെലി കണ്‍സള്‍ട്ടേഷന്‍ പദ്ധതിയായ ഇ-സഞ്ജീവനി പോലുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.