സീരിയൽ നടൻ ആദിത്യനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാശ്രമമെന്ന് സംശയം

തൃശ്ശൂർ : സിനിമ, സീരിയൽ നടൻ ആദിത്യനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. 25/04/21 ഞായറാഴ്ച തൃശ്ശൂർ സ്വരാജ് റൗണ്ടിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നുമാണ് കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ ആദിത്യനെ കണ്ടെത്തിയത്. തുടർന്ന് പോലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആത്മഹത്യാ ശ്രമമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. സീരിയൽ താരം അമ്പിളി ദേവി ഭാര്യയാണ്. ഇവരുടെ വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ സമീപ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.

Share
അഭിപ്രായം എഴുതാം