കട്ടപ്പന: ടീച്ചറിന് അവധി ദിവസങ്ങളില്ല. ലാര്‍വ കമ്പോസ്‌റ്റ് ബിന്‍ നിമ്മിക്കുന്ന തിരക്കിലാണ് മുരിക്കാട്ടുകുടി ഗവണ്‍മെന്‍റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപിക ലിന്‍സി ജോര്‍ജും കുടുംബവും. അടുക്കള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചറിയുമ്പോള്‍ മാലിന്യം കുമിഞ്ഞുകൂടി ഈച്ചയും കൊതുകും പെരുകുകയും പകര്‍ച്ചവ്യാധികള്‍ക്കും ഇതര രോഗങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും എന്ന തിരിച്ചറിവാണ് ടീച്ചറിനെ മാലിന്യം സംസ്കരിച്ച് നല്‍കുന്ന ലാര്‍വ കമ്പോസറ്റ് ബിന്‍ നിര്‍മ്മിക്കുന്നതിലേക്ക് നയിച്ചത്. താന്‍ നിര്‍മ്മിച്ച ബിന്നുകള്‍ വീടുകളിലെത്തിച്ചുനല്‍കാനാണ് തീരുമാനം . മാര്‍ക്കറ്റിില്‍ 550 രൂപ വിലയുളള ബിന്‍ തികച്ചും സൗജന്യമായാണ് ടീച്ചര്‍ നല്‍കുന്നത്.
ബിന്നില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ “സോള്‍ജ്യര്‍ ഫ്‌ളൈ” എന്ന പ്രാണികളുടെ സഹായത്താല്‍ മാലിന്യം സംസ്‌കരിച്ച് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ കമ്പോസറ്റായി രൂപപ്പെടുന്നു. കമ്പോസ്‌റ്റ് ബിന്നില്‍ സ്ഥാപിച്ചിരിക്കുന്ന ടിന്നില്‍ വീഴുന്ന ലാര്‍വകളെ കോഴികള്‍ക്കും മീനിനും തീറ്റയായി നല്‍കാം. കൂടാതെ ബിന്നില്‍ നിന്നും ലഭിക്കുന്ന സ്ലറി പത്തിരട്ടി വെളളം ചേര്‍ത്ത് പച്ചക്കറികള്‍ക്കും കൃഷികള്‍ക്കും ഉപയോപ്പെടുത്താം എന്നതും ഇതിന്‍റെ സവിശേഷതയായി ടീച്ചര്‍ പറയുന്നു. നവമാദ്ധ്യമങ്ങളില്‍ നിന്നും ലഭിച്ച അറിവും ഭര്‍ത്താവ് സെബാസ്റ്റ്യന്‍ മക്കള്‍ ജോയല്‍, ടോം , സെബാസ്റ്റ്യന്‍റെ സുഹൃത്ത് ബിനുജോസ് എന്നിവരുടെ സഹായത്തോടെയാണ് ബിന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ലിന്‍സി ടീച്ചറിന് സാമൂഹ്യ ക്ഷേമ വകുപ്പില്‍ നിന്നും ലഭിച്ച അവാര്‍ഡ് തുകയും കുട്ടിക്കാനം മരിയന്‍ കോളേജിന്‍റെ സഹകരണവും കൊണ്ടാണ് ബിന്നിനുളള സാമഗ്രികള്‍ വാങ്ങിയത്.
പദ്ധതിയുടെ വിതരണോദ്‌ഘാടനം കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുഴിക്കാട്ട് നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴസണ്‍ തങ്കമണി സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ റസാക്, ഹെഡ്‌മാസറ്റര്‍ വി.ശിവകുമാര്‍, മരിയന്‍ കോളേജ് എക്‌സ്‌റ്റന്‍ന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ഫാ.സെബിന്‍ ഉളളാട്ട്, പിടിഎ പ്രസിഡന്‍റ് സുകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിക്കും.