റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടർച്ചയായ നാലാം ദിവസവും മൂന്ന് ലക്ഷം കടന്ന് കോവിഡ് കേസുകൾ , ഏപ്രിൽ 24 ന് മാത്രം മരിച്ചത് 2767 പേർ

April 25, 2021 - 11:51 am

ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഏപ്രിൽ 24 ശനിയാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത് 3.49 ലക്ഷം കൊവിഡ് കേസുകള്‍.

2767 കൊവിഡ് രോഗികള്‍ കൂടി മരിച്ചു. മരണസംഖ്യ 2000 കടക്കുന്നതും തുടര്‍ച്ചയായ നാലാം ദിവസമാണ്. ഏപ്രില്‍ 15 മുതല്‍ രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനു മുകളിലാണ്.

ഇതുവരെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. ആകെ മരണ സംഖ്യ 192,311 ല്‍ എത്തി. നിലവില്‍ 140,85110 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇന്നലെ 2,17,113 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്തിതുവരെ 14,09,16,417 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *