റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ സംഭവങ്ങളിൽ ഹൃദയം നുറുങ്ങുന്നു, അവര്‍ക്ക് എല്ലാ സഹായവുമെത്തിക്കാൻ ആഗോള സമൂഹം തയ്യാറാകണം

April 25, 2021 - 11:25 am

സ്‌റ്റോക്ക്‌ഹോം: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം രാജ്യത്തിന് ആവശ്യമായ സഹായവും നല്‍കണമെന്ന് ആഹ്വാനം ചെയ്ത് യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റ ഇന്ത്യയിലെ കൊവിഡിനെ തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് 24/04/21 ശനിയാഴ്ച ഗ്രേറ്റ ആവശ്യപ്പെട്ടത്.

നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ തന്‍ബര്‍ഗ് എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ഗ്രെറ്റയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ത്തിയിരുന്നു. ദല്‍ഹി പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ലോകം മുന്നോട്ടുവരണമെന്ന ആഹ്വാനവുമായിട്ടാണ് ഗ്രെറ്റ വീണ്ടുമെത്തിയിരിക്കുന്നത്.

‘ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ ഹൃദയം നുറുങ്ങുകയാണ്. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാനായി എത്രയും വേഗം ആഗോള സമൂഹം തയ്യാറാകണം, മുന്നോട്ടുവരണം,’ ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ നേരിടുന്ന കടുത്ത ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിനൊപ്പമാണ് ഗ്രെറ്റയുടെ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *