ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡെല്‍ഹി മന്ത്രിയുമായ ഡോ.എകെ വാലിയ കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. 23.4 2021ന് രാവിലെ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം .
ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ ആരോഗ്യ ,നഗര വികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാലുതവണ തുടര്‍ച്ചയായി ഡല്‍ഹി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. . അര്‍ഹതയില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കുന്നുവെന്നാരോപിച്ച് അദ്ദേഹം 2017ല്‍ കോണ്‍ഗ്രസ് വിട്ടെങ്കിലും പിന്നീട് പാര്‍ട്ടിയിലേക്ക് തിരികെ വന്നു. 2020ല്‍ കൃഷ്ണ നഗറില്‍ നിന്ന് മത്സരിച്ചെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ എസ്‌കെ ഭഗയോട് പരാജയപ്പെട്ടു.