വൈഗ കോലപാതകത്തിനുപയോഗിച്ച കാര്‍ തിരിച്ചത്തിച്ചു

കാക്കനാട്: വൈഗ കൊലപാതകത്തില്‍ പ്രതി സനുമോഹന്‍ ഉപയോഗിച്ച കാര്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ തിരിച്ചെത്തിച്ചു. വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാര്‍ പുഴയിലേക്ക് കൊണ്ടുപോയതും പിന്നീട് കേരളം വിട്ടതും ഈ കാറിലാണ്. കൃത്യം നടത്തിയശേഷം കോയമ്പത്തൂരിലെത്തിയ സനുമോഹന്‍ ഈ കാര്‍ വിറ്റിരുന്നു. സനുവുമൊത്ത് കോയമ്പത്തൂരില്‍ തെളിവെടുപ്പിനെത്തിയ സംഘമാണ് കാര്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന പോലീസ് ഡ്രൈവറാണ് കാര്‍ തിരിച്ചെത്തിച്ച്ത്. 23.4.2021വെള്ളിയാഴ്ച കാര്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.

കോയമ്പത്തൂരില്‍ പണയം വച്ചിരുന്ന വൈഗയുടെ സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. വൈഗയുടെ കൈചെയിനും മോതിരവുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. 45,000രൂപക്കാണ് പണയം വച്ചിരുന്നതെന്ന പോലീസ് പറഞ്ഞു. കോയമ്പത്തൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പോലീസ് 22ന് വ്യാഴാഴ്ച ഉച്ചക്കുശേഷം സേലത്തേക്കുപോയി . അവിടെ സനു താമസിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്തിയശേഷം ബംഗളൂരുവിലേക്ക് തിരിക്കാനാണ് തീരുമാനം. പിന്നീട് മുംബൈയിലേക്കും അവിടെനിന്ന് ഗോവയിലെ മുരുദേശ്വറിലേക്കും പോയി തെളിവെടുപ്പ് നടത്തിയശേഷമായിരിക്കും പ്രതിയെ കൊല്ലൂരിലെത്തിക്കുക. ഏപ്രില്‍ 29 വരെയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടിട്ടുളളത്.

Share
അഭിപ്രായം എഴുതാം