റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എം നരസിംഹന്‍ കോവിഡ് ബാധിച്ച് മരിച്ചു

ഹൈദരാബാദ്: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും ബാങ്കിംഗ് മേഖലയിലെ പരിഷ്‌ക്കാരങ്ങളുടെ പിതാവുമായിരുന്ന എം നരസിംഹന്‍ കോവിഡ് ബാധിച്ച് മരിച്ചു. 94 വയസായിരുന്നു. 1977 മെയ്മുതല്‍ നവംബര്‍വരെ അധികാരത്തിലിരുന്ന നരസിംഹന്‍ റിസര്‍വ് ബാങ്ക് കേഡറില്‍ നിന്നുളള ഏക ഗവര്‍ണറാണ്.

റിസര്‍വ് ബാങ്കിന്റെ ഇക്കണോമിക് ഡിപ്പാര്‍ട്ടുമെന്റില്‍ റിസര്‍ച്ച് ഓഫീസറായി സര്‍വീസ് തുടങ്ങിയ അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കാര്യ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. ലോകബാങ്കിലും രാജ്യാന്തര നാണ്യനിധിയിലും ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. കേന്ദ്ര ധനകാര്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ബാങ്കിംഗ് മേഖലയിലെ ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ക്ക് വഴിയൊരുക്കിയ 2 സമിതികളുടെ അദ്ധ്യക്ഷനായിരുന്നു.

Share
അഭിപ്രായം എഴുതാം