മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് 23/04/21 വെളളിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

22/04/21 വ്യാഴാഴ്ച മലപ്പുറത്ത് 2776 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 378 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചതില്‍ 2675 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 60 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Share
അഭിപ്രായം എഴുതാം