തിരുവനന്തപുരം: തൃശൂർ പൂരം മാതൃകാപരമായി നടത്താനുള്ള ഒരുക്കം പൂർണം

തിരുവനന്തപുരം: തൃശൂർ പൂരം മാതൃകാപരമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഭാഗമായി പൂരം ചടങ്ങുകളിൽ പങ്കെടുക്കുന്ന സംഘാടകർക്കും മാധ്യമ പ്രവർത്തകർക്കുമായി സർക്കാർ ആർടിപിസിആർ ടെസ്റ്റ് നടത്തിയിരുന്നു. ശക്തമായ പൊലീസ് സുരക്ഷയിലായിരിക്കും തൃശൂർ പൂരം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവവും പാവറട്ടി പള്ളി പെരുന്നാളും റദ്ദാക്കി. റംസാൻ നോമ്പ് സാഹചര്യത്തിൽ കൂട്ടംകൂടാതെ നോമ്പ്തുറ നടത്താനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം