പരുക്ക് സാരമല്ല, അടുത്ത മത്സരത്തില്‍ കളിക്കും: രോഹിത്

ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നടന്ന മത്സരത്തിനിടെയേറ്റ പരുക്ക് സാരമുള്ളതല്ലെന്നും അടുത്ത മത്സരത്തില്‍ കളിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ബാറ്റിങ്ങിനിടെയാണു രോഹിതിനു പരുക്കേറ്റത്. രോഹിത് ഫീല്‍ഡിങ്ങിന് ഇറങ്ങിയില്ല. കെയ്‌റോണ്‍ പൊള്ളാഡാണു പകരം ടീമിനെ നയിച്ചത്. ക്യാപിറ്റല്‍സ് ആറ് വിക്കറ്റിനു മുംബൈ തോല്‍പ്പിച്ചിരുന്നു. നാല് മത്സരങ്ങളില്‍നിന്നു നാല് പോയിന്റ് മാത്രം നേടിയ മുംബൈ നാലാം സ്ഥാനത്താണ്.

Share
അഭിപ്രായം എഴുതാം