ശശി തരൂർ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ശശി തരൂർ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോ​ഗം സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോൾ ദില്ലിയിലെ വസതിയിൽ ക്വാറന്റീനിലാണ്. ശശി തരൂരിന്റെ അമ്മയ്ക്കും സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 
‘പോസിറ്റീവ്’ മനഃസ്ഥിതിയോടും, വിശ്രമംകൊണ്ടും, വേണ്ട ശുശ്രൂഷകള്‍ സ്വീകരിച്ചുകൊണ്ടും രോഗത്തെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം