റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് നഗരത്തില്‍ സ്വകാര്യ കമ്പനി സ്ഥാപിച്ച അറബിയില്‍ എഴുതിയ പരസ്യബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍

April 21, 2021 - 10:24 am

കോഴിക്കോട്: സ്വകാര്യ കമ്പനി കോഴിക്കോട് നഗരത്തില്‍ സ്ഥാപിച്ച അറബിയില്‍ എഴുതിയ പരസ്യബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍. ബോര്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. ഇതിനു പിന്നാലെ 20/04/21 ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കെ എസ് ഇ ബി യുടെ ബോർഡ് അറബിയിൽ എന്നതുൾപ്പടെയുള്ള പ്രചരണങ്ങൾ നടന്നതോടെ , വ്യാജ പ്രചരണത്തിനെതിരെ . കെ എസ് ഇ ബി തന്നെ വിശദീകരണവുമായി രംഗത്തു വന്നിരുന്നു.

ഹ്യൂമാകസ് എന്ന കമ്പനിയുടെ പരസ്യ ബോര്‍ഡുകളാണ് നശിപ്പിച്ചത്. കോഴിക്കോടും അശോകപുരത്തും എരഞ്ഞിപ്പാലത്തുമുള്‍പ്പെടെയാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഏഴ് ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. റോഡിന്റെയും ബസ് സ്‌റ്റോപ്പിന്റെയും നിര്‍മാണ പരിപാലന ചുമതലയുള്ള യുഎല്‍സിസിയില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *