റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍

April 21, 2021 - 10:08 am

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍. എന്നാല്‍ അത് എത്രയെന്ന തീരുമാനിച്ചിട്ടില്ല. ജില്ലകള്‍ക്കകത്ത് സര്‍വീസ് നടത്തുന്ന ബസുകളായിരിക്കും വെട്ടികുറക്കുക. ദീര്‍ഘദൂര സര്‍വീസുകള്‍ കുറക്കില്ല. ഇതിന് സര്‍ക്കാര്‍ അനുമതി തേടും .രാത്രി 9 മണിക്കുശേഷമുളള സര്‍വീസുകള്‍ റിസര്‍വേഷന്‍ മുഖേനയാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം നിലവില്‍ പകല്‍ സമയം പോലും സര്‍വീസുകള്‍ വേണ്ടവിധമില്ല. സംസ്ഥാനത്ത് 20.4.2021 മുതല്‍ യാത്രാക്ലേശം രൂക്ഷമായി. രാത്രി സര്‍വീസുകള്‍ കുറക്കുന്നതോടെ യാത്രക്കാര്‍ക്ക് വീട്ടിലെത്താന്‍ പറ്റാത്ത സ്ഥിതിയുണ്ടാവും. ജില്ലകളില്‍ നിന്ന് ജില്ലകളിലേക്കുളള സര്‍വീസുകള്‍ മാത്രമാവുമ്പോള്‍ എത്തുന്ന സ്ഥലത്തുനിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് പോകാന്‍ മാര്‍ഗമുണ്ടാവില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *