വാക്‌സിന്‍ കമ്പനികള്‍ക്ക് 4500 കോടി വായ്പയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനികള്‍ക്ക് 4500 കോടി രൂപയുടെ വായ്പാസഹായവുമായി കേന്ദ്രസര്‍ക്കാര്‍. കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യക്ക് 3000 കോടി രൂപയും തദ്ദേശീയ വാക്‌സിന്‍ കോവാക്‌സിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് 1500 കോടി രൂപയും വായ്പയായി ലഭ്യമാക്കാനാണു നീക്കം.ധനമന്ത്രാലയം അനുവദിക്കുന്ന പണം ആരോഗ്യമന്ത്രാലയം വഴിയാകും വിതരണം ചെയ്യുക. ഇക്കാര്യത്തിലുള്ള ഔദ്യോഗിക ഉത്തരവ് ഉടന്‍ ഇറങ്ങും.കേന്ദ്രത്തിന്റെ കോവിഡ് സുരക്ഷ ആത്മനിര്‍മഭര്‍ ദൗത്യം 3.0 ന്റെ ഭാഗമാണ് ഗ്രാന്‍ ഇന്‍ എയ്ഡ് സഹായം. ഇതുകൂടാതെ മഹാരാഷ്ട്ര സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹാഫ്‌കൈന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷനും 65 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.പുനെ ആസ്ഥാനമാക്കിയ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓക്‌സ്ഫഡ് അസ്ട്രാസെനകയുടെ കോവിഷീല്‍ഡും ഐക്യരാഷ്ട്ര സംഘടനയുടെ കോവാക്‌സ് പദ്ധതിയുടെ കീഴിലുള്ള നോവാക്‌സ് വാക്‌സിനുമാണ് ഉല്‍പാദിപ്പിക്കുന്നത്.

Share
അഭിപ്രായം എഴുതാം