തൃശൂര്‍ ജില്ലയിലെ ആറ്‌ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തൃശൂര്‍: ജില്ലയില്‍ ആറ്‌ പഞ്ചായാത്തുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.കോവിഡ്‌ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. കടപ്പുറം, കിഴൂര്‍, ഒരുമനയൂര്‍, വെങ്കിടങ്ങ്, കണ്ടാണശേരി, കൈപ്പറമ്പ്‌ എന്നീ പഞ്ചായത്തുകളിലാണ്‌ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയരിക്കുന്നത്‌. കോര്‍പ്പറേഷന്‍ പരിധിയിലെ ഒല്ലൂരിലും നിരോധനാജ്ഞയാണ്‌. 19.4.2021 മുതല്‍ അടുത്ത ഞായറാഴ്‌ച വരെയാണ്‌ ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയില്‍ ഏപ്രില്‍ 18ന്‌ 1780 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. അതില്‍ 1744 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്‌ രോഗബാധ. സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ 24 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടം അറിയാത്ത 6 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്‌. അതേസമയം 428 പേര്‍ രോഗമുക്തരായി . ഇതോടെ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6858 ആയി . തൃശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്‌. ജില്ലയില്‍ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 1,13,401 ആണ്‌ . 1,05,895 പേര്‍ ആകെ രോഗ മുക്തരായി.

Share
അഭിപ്രായം എഴുതാം