എരുമപ്പെട്ടി: മൊബൈല്‍ ടവറുകളില്‍ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലെ പ്രതികളെ ഐരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ വാഴക്കുളം മാറമ്പിളളി മഞ്ഞപ്പെട്ടി ദേശത്ത് ചാഴിക്കരി വീട്ടില്‍ ഷാജി (42), ചൊവ്വര ശ്രീമൂല നഗരം കരയില്‍ ദേശത്ത കടവിലാന്‍ വീട്ടില്‍ നിസാര്‍(40), കിഴക്കുംഭാഗം പാറപ്പുറം കര ദേശത്ത് കൊല്ലാട്ടുവീട്ടില്‍ നസീര്‍(49) എന്നിവരെയാണ് എരുമപ്പെട്ടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എംബി ലത്തീഫ് അറസ്റ്റ് ചെയ്തത്.
പന്നിത്തടം എയ്യാല്‍ പ്രദേശങ്ങളിലെ മൊബൈല്‍ ടവറുകളില്‍ നിന്ന് 2021 മാര്‍ച്ച് 20നാണ് ഇവര്‍ ബാറ്ററികള്‍ മോഷ്ടിച്ചത്. പന്നിത്തടം ടവറില്‍ നിന്ന് 24 ബാറ്ററിയും എയ്യാല്‍ ഉപ്പുപാറ ടവറില്‍ നിന്ന് 27 ബാറ്ററിയുമാണ് മോഷ്ടിച്ചത്. ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കും.
എസ് ഐമാരായ എംബിജു, സിഎ സനല്‍കുമാര്‍, എഎസ്‌ഐ കെ.ആര്‍ ജയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ് അരുണ്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ എസ് തോമസ്, എന്നിവരാണ് അന്വേഷണത്തി്‌ന് നേതൃത്വം നല്‍കിയത്.