കോഴിക്കോട് വീടിന് തീ പിടിച്ചു

നരിക്കുനി : കോഴിക്കോട് ജില്ലയില്‍ നരിക്കുനിക്ക് സമീപം പുല്ലാളൂര്‍ തച്ചൂര്‍താഴത്ത വീടിന് തീപിടിച്ചു.നാര്യച്ചാല്‍ റോഡില്‍ ശരവണ വിശ്വനാഥിന്റെ സങ്കേതം എന്ന വീടിനാണ് തീപിടിച്ചത്. 14.4.2021 ബുധനാഴ്ച രാത്രി പത്തരയോടെയാണ് തീപിടുത്തമുണ്ടായത്. ടെറസിട്ട വീട്ടിലെ റൂമിലാണ് തീപിടുത്തമുണ്ടായത്.

അപകട സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കട്ടില്‍ കിടക്ക അലമാര കമ്പ്യൂട്ടര്‍ പ്രിന്റര്‍ തുടങ്ങിയവ കത്തിനശിച്ചു. കാരണം വ്യക്തമല്ല. വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നരിക്കുനിയില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ റോബി വര്‍ഗീസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമന സേന തീയണച്ചു. വെളളിമാട് കുന്ന് ഫയര്‍ സ്‌റ്റേഷനില്‍ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →