പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ രണ്ടാനച്ഛനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞിനോട് ചെയ്ത ക്രൂര പീഡനങ്ങള്‍ ഇയാള്‍ വിവരിച്ചു. കൊലപാതക ദിവസം രാവിലെ എട്ടുമണിയോടെ കുഞ്ഞിന്റെ അമ്മ ജോലിക്കുപോയിരുന്നു. 9 മണിയോടെയാണ് മര്‍ദ്ദനം ആരംഭിച്ചതെന്ന് ഇയാള്‍ പറഞ്ഞു. കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും ശക്തിയായി പലതവണ അടിച്ചു. അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ആദ്യമൊക്കെ കുഞ്ഞ് കരഞ്ഞുവെങ്കിലും പിന്നീട് ശബ്ദമില്ലാതെയായി. കയ്യിലുണ്ടായിരുന്ന പിച്ചാത്തി ഉപയോഗിച്ച് കുഞ്ഞിന്റെ കയ്യിലും പുറത്തുമെല്ലാം പലതവണ വരയുകയും ചെയ്തു. ചോര ഒഴുകിയതോടെ കുഞ്ഞ് മുറിയില്‍ തളര്‍ന്നു കിടന്നു. ബോധം നഷ്ടപ്പെട്ടന്ന മനസിലാക്കിയ ഇയാള്‍ കുഞ്ഞിനെ കുളിപ്പിച്ചു. എന്നിട്ടും ബോധം വരാതായതോടെ അമ്മയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. കഞ്ചാവിന്റെ ലഹരിയിലാായിരുന്ന ഇയാള്‍ കുഞ്ഞിനൊപ്പം കിടന്നുറങ്ങി. അമ്മ വരുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
കുഞ്ഞിന്റെ ശരീരത്തില്‍ അറുപതിലേറെ മുറിവുകളും മര്‍ദ്ദിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. കഴുത്ത് നെഞ്ച്, അടിവയര്‍എന്നിവിടങ്ങളില്‍ ക്ഷതമേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളെ രണ്ട് ദിവസത്തേക്കാണ് കോടതി പോലീസ് കസറ്റഡിയില്‍ നല്‍കിയത്. ഒരിക്കല്‍ കസ്റ്റഡിയില്‍ നി്ന്ന് രക്ഷപെട്ടിരുന്നതിനാല്‍ വന്‍ പോലീസ് സന്നാഹത്തിലാണ് തെളിവെടുക്കാനെത്തിച്ചത്.
കുഞ്ഞിന്റെ മൃതദേഹം പത്തനംതിട്ട നഗരസഭാ ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. സംസ്‌കാരത്തിന് കുഞ്ഞിന്റെ അച്ഛനായ തമിഴ്‌നാട് സ്വദേശി എത്തിയിരുന്നു. ഇദ്ദേഹവും കുഞ്ഞിന്റെ അമ്മയും തമ്മില്‍ നിയമപരമായി വിവാഹം വേര്‍പിരിഞ്ഞതാണ് കൊല്ലപ്പെട്ട അഞ്ചുവയസുകാരിയെ കൂടാതെ ഇവര്‍ക്ക് മറ്റൊരു മകളുമുണ്ട്. . ഈ കുട്ടി അച്ചനൊപ്പമാണ് ഉളളത്. സംഭവത്തില്‍ അമ്മക്കും പങ്കുണ്ടെന്നും രണ്ടാനച്ഛനും അമ്മയും കൂടി കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്നും കടത്തികൊണ്ടുവന്നതാണെന്നും അച്ഛന്‍ ആരോപിച്ചു. മുമ്പും രണ്ടാനച്ഛന്‍ കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇത് അമ്മക്ക് അറിയാമായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.