ആലപ്പുഴ: കോവിഡ് പ്രതിരോധത്തിൽ എൻ എസ് എസ് വോളന്റീയർമാർ സുപ്രധാന പങ്ക് വഹിക്കണം: കളക്ടർ

ആലപ്പുഴ : കോവിഡ് പ്രതിരോധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ എൻ എസ് എസ് വോളന്റീർമാർ പ്രധാന പങ്ക് വഹിക്കണമെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ പറഞ്ഞു. ‘അറിയാം കരുതാം’ വിദ്യാർത്ഥികൾക്കായുള്ള ശുചിത്വ ക്യാമ്പയിൻ 2.1 ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ശുചിത്വം പാലിക്കുന്നതിന് എൻ എസ് എസും ശുചിത്വ മിഷനും മികച്ച സേവനങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ സർവീസ് സ്കീം സംസ്ഥാന കോ- ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്ക് പരിസ്ഥിതി പ്രവർത്തകനും വനശ്രീ അവാർഡ് ജേതാവുമായ ഫിറോസ് അഹമ്മദ്‌ എ. പ്ലാസ്റ്റിക് മലിനീകരണം, വ്യക്തിശുചിത്വം, മാലിന്യ സംസ്കരണം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകി . എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ വസന്തരാജൻ കെ. വി., ശുചിത്വമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രസാദ് എസ്, ഹരിതകേരള മിഷൻ കോർഡിനേറ്റർ കെ . എസ് . രാജേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി എഞ്ചിനീയർ ബിനു പി. ബി., വിവിധ സ്കൂളുകളിലെ എൻ എസ് എസ് വോളന്റീയർമാർ എന്നിവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം