തിരുവനന്തപുരം: കോർപ്പറേഷനിലെ പട്ടികജാതി വികസന ഓഫീസിൽ സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, കോർപ്പറേഷൻ സെക്രട്ടറി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ എന്നിവരോട് കമ്മീഷൻ നിർദ്ദേശിച്ചു. പ്രഥമദൃഷ്ട്യാ കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും കമ്മീഷൻ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
തിരുവനന്തപുരം: പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു
