തൃശ്ശൂർ: സർക്കാർ ബാലമന്ദിരങ്ങളിൽ താമസിക്കുന്ന കുട്ടികളെ വേനലവധിക്ക് ഫോസ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായി സ്വന്തം വീട്ടിൽ താമസിപ്പിച്ച് വളർത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ എന്ന വിലാസത്തിൽ ഏപ്രിൽ 20 നകം അപേക്ഷിക്കണം. ഫോൺ: 0487 23644445, 8848895541