ഡിവൈഎഫ്‌ഐ നേതാവിനു നേരെ ആസിഡ് ആക്രമണം

കോതമംഗലം: ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ജിയോ പയസിന് നേരെ ആസിഡ് ആക്രമണം. രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ആക്രമണം.

ബൈക്ക് കൈകാട്ടി നിര്‍ത്തി ജിയോയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. 10/04/21 ശനിയാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റ ജിയോയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Share
അഭിപ്രായം എഴുതാം