പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കൊവിഡ് നികുതി ഒഴിവാക്കി. ഇതു സംബന്ധിച്ചുള്ള ഉത്തരവിന് ലെഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അനുമതി നല്‍കിയെന്നും 08/04/21 വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി സുധാകര്‍ അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ പഴയ നികുതി നിരക്ക് പുനസ്ഥാപിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 25 ശതമാനം മുതല്‍ 100 ശതമാനം വരെയായിരുന്നു നികുതി. കേന്ദ്രഭരണ പ്രദേശത്ത് മദ്യത്തിന് നികുതി കുറവായതിനാല്‍ തമിഴ്‌നാട് അടക്കം പല സംസ്ഥാനങ്ങളില്‍ നിന്നും മദ്യം വാങ്ങാന്‍ ആളുകള്‍ എത്തുന്നത് തടയുന്നതിനായിരുന്നു പുതിയ നികുതി ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ രണ്ട് മാസം പുതുച്ചേരിയില്‍ മദ്യക്കടകള്‍ അടച്ചിട്ടിരുന്നു. പിന്നീട് മെയ് അവസാനം തുറന്നപ്പോഴാണ് അധിക നികുതി ഈടാക്കിയത്.