അഭിഷേക് ബച്ചന്റെ പേരുമാറ്റത്തിന് പിന്നിലെ കാരണംതേടി ആരാധകർ

മുംബൈ: പ്രേക്ഷക മനസുകൾ കീഴടക്കിയ പ്രിയപ്പെട്ട നടനാണ് അഭിഷേക് ബച്ചൻ. താരത്തിൻറെ പുതിയ ചിത്രമായ ദി ബിഗ് ബുൾ റിലീസിന് എത്തിയത് ഇന്നലെയായിരുന്നു. എന്നാൽ അഭിഷേക് ബച്ചന്റ പെരുമാറ്റത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പുതിയ ചിത്രമായ ബിഗ് ബുൾ ട്രെയിലർ അഭിഷേക് ബച്ചൻ എന്നതിനുപകരം അഭിഷേക് എ.ബച്ചൻ എന്നാണ് എഴുതി കാണിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേര് വന്നത് എന്നാണ് താരത്തിന്റ ആരാധകർ അടക്കമുള്ളവർക്ക് അറിയേണ്ടത്. ഈ പെരുമാറ്റത്തെക്കുറിച്ച് പല സംശയങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ന്യൂമറോളജി പ്രകാരം ആണോ അഭിഷേകിന്റ ഈ പേര് മാറ്റം എന്നാണ് ഒരുകൂട്ടം ആരാധകർ ചോദിക്കുന്നത്. അതേസമയം എ എന്നതുകൊണ്ട് താരം എന്താണ് അർത്ഥമാക്കുന്നത് എന്ന രീതിയിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അഭിഷേക് അമിതാഭ് ബച്ചൻ. അഭിഷേക് ഐശ്വര്യ ബച്ചൻ. അഭിഷേക് ആരാധ്യ ബച്ചൻ. ഇതിൽ ഏതാണ് പുതിയ പേരിൻറെ പൂർണരൂപം എന്നും ആരാധകർ തിരക്കുന്നുണ്ട്. പേരിൽ വരുത്തിയ ഈ മാറ്റത്തെക്കുറിച്ച് അഭിഷേക് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദനായകൻ ഹർഷദ് മേത്ത എന്ന കഥാപാത്രത്തെയാണ് ദി ബിഗ്ബുൾ എന്ന ചിത്രത്തിൽ അഭിഷേക് ബച്ചൻ അവതരിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

കൂകി ഗുലാതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അജയ് ദേവ്ഗൺ , ആനന്ദ് പണ്ഡിറ്റ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇലിയാന, ഡിക്രൂസ്, നിഖിത ദത്ത, സോഹം ഷാ, രാം കപൂർ, സുപ്രിയ പഥക് , സൗരഭ് ശുക്ല എന്നിവരാണ് ദി ബിഗ് ബുള്ളിലെ മറ്റു താരങ്ങൾ.

Share
അഭിപ്രായം എഴുതാം