പയ്യന്നൂര്‍: നാളിതുവരെ ബിജു എന്ന മറ്റൊരാളായി വോട്ടുരേഖപ്പെടുത്തിയ പയ്യന്നൂർ സ്വദേശി കാവ്യ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം ഐഡന്റിറ്റിയില്‍ വോട്ടു രേഖപ്പെടുത്തി.
ട്രാന്‍സ് ജെന്‍ഡര്‍ എന്ന് രേഖകളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായതോടെയാണ് കാവ്യ താനിഷ്ടപ്പെടുന്ന സ്വത്വത്തില്‍ വോട്ടു രേഖപ്പെടുത്തിയത്.
മുൻപ് ബിജു എന്ന പേരിലാണ് വോട്ടുചെയ്തിരുന്നത്. പുരുഷന് എന്നായിരുന്നു പേരിനുനേരെ ചേര്‍ത്തിരുന്നത്. ഇത് സ്വന്തം ഐഡന്റിറ്റിയല്ലെന്ന് തിരിച്ചറിഞ്ഞ കാവ്യ സ്വന്തം വിഭാഗത്തില്‍തന്നെ വോട്ടുചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു.