മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ചിരുന്ന പ്രൊഫസര്‍ ജിഎന്‍ സായിബാബയെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടക്കപ്പെട്ടിരുന്ന ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ പ്രൊഫസന്‍ ജിഎന്‍ സായിബാബയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഡല്‍ഹി സര്‍വകലാശാലയിലെ രാംലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ തസ്തികയില്‍ നിന്ന് നീക്കി പ്രിന്‍സിപ്പല്‍ രാകേഷ് കുമാര്‍ ഗുപതയാണ് ഉത്തരവിറക്കിയത്.

സായിബാബയുടെ അപ്പീല്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. നടപടി വേട്ടയാടലാണെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് പിരിച്ചുവിടലെന്നും കോടതിയെ സമീപിക്കുമെന്നും ഭാര്യ വസന്ത പ്രതികരിച്ചു. മനുഷ്യവകാശ പ്രവര്‍ത്തകന്‍ കൂടിയായ ജിഎന്‍ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ലാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തെ കോളേജില്‍ നിന്ന സസ്‌പെന്റ് ചെയ്തു. വിചാരണ കോടതി ജീവ പര്യന്തം ശിക്ഷിച്ചതിനെ തുടര്‍ന്ന് നാഗ്പൂര്‍ ജയിലിലാണ് അദ്ദേഹം ഇപ്പോള്‍.

Share
അഭിപ്രായം എഴുതാം