കണ്ണൂർ പാമ്പുരുത്തിയിൽ സിപിഎം- മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

കണ്ണൂർ : തളിപ്പറമ്പ് മണ്ഡലത്തിലെ പാമ്പുരുത്തിയിൽ സിപിഎം- മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇരു പാർട്ടികളിലെയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 01/04/21 വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

അഞ്ച് സി പി എം പ്രവർത്തകർക്കും മൂന്ന് ലീഗ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഎം പ്രവർത്തകരാണ് ആദ്യം ആക്രമണം നടത്തിയതെന്ന് ലീഗ് ആരോപിച്ചു. എന്നാൽ ലീഗ് വിട്ട് സിപിഎമ്മിലെത്തിയവർ സ്ഥാനാർത്ഥി സ്വീകരണത്തിൽ പങ്കെടുത്തതിന്റെ വൈരാഗ്യത്തിൽ ലീഗ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം.

എൽ ഡി എഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥ പാമ്പുരുത്തിയിൽ എത്തിയപ്പോഴായിരുന്നു സംഘർഷം. പോസ്റ്ററുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇവിടെ സംഘർഷാവസ്ഥ നിലനിന്നിരുന്നു.

Share
അഭിപ്രായം എഴുതാം