പ്രജനന കാലത്തിനുശേഷം ഇരവികുളം ദേശീയോദ്യാനം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. വരയാടുകളുടെ പ്രജനനകാലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസമായി ഉദ്യാനം അടച്ചിരിക്കുകയായിരുന്നു. ഉദ്യാനം തുറന്നതോടെ ആദ്യ ദിവസം 1184 സന്ദര്‍ശകര്‍ ഇരവികുളത്തെത്തി . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത് . രാവിലെ 8 മുതല്‍ വൈകിട്ട് നാലുവരെയാണ് സന്ദര്‍ശന സമയം.

പുതുതായി പിറന്ന 80 ലേറെ കുഞ്ഞുങ്ങളെ ഉദ്യാനത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ നടക്കുന്ന കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ മാത്രമേ പുതുതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളുടെ കൃത്യമായ വിവരം ലഭിക്കൂ.

Share
അഭിപ്രായം എഴുതാം