ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തുകളില്‍ കോവിഡ‍് മാനദണ്ഡം പാലിക്കുന്നതിന് ഇത്തവണ നിലവിലുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഒരു ബൂത്തില്‍ മൂന്നുപേര്‍ വീതം ആകെ 7941 വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു. രണ്ടുപേരെ താപ പരിശോധനയ്ക്കും ഒരാളെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമാണ് നിയോഗിക്കുക. അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, ഓഫീസ് അറ്റന്‍ഡര്‍മാര്‍ എന്നിവരെയാണ് ഇതിനായി നിയോഗിക്കുന്നത്. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്കു പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യവും ഒരുക്കും. വോട്ടര്‍മാരെ നിശ്ചിത അകലം പാലിച്ച് വരിയില്‍ നിര്‍ത്തുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതല.
ആലപ്പുഴ: പോളിങ് ബുത്തുകളിലേക്കായി 7941 വോളണ്ടിയര്‍മാരെ നിയമിച്ചു
