ബംഗളുരു: മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡക്കും ഭാര്യ ചെന്നമ്മക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും മണിപാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സ്വയം നിരീക്ഷണത്തില്‍ പോകുകയാണെന്നും അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ദേവഗൗഡ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും ഡോക്ടര്‍മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ ട്വീറ്റ് ചെയ്തു.
എച്ച്.ഡി. ദേവഗൗഡക്കും ഭാര്യയ്ക്കും കൊവിഡ്
