റോഡ് ഷോയിക്കിടെ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു

കോഴിക്കോട്; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയിക്കിടെ മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയടെ ഫോട്ടോഗ്രാഫര്‍ ദിനേശിനാണ് മര്‍ദ്ദനമേറ്റത്. റോഡ്‌ഷോ നടക്കുന്നതിനിടെ പ്രകടനത്തിലുണ്ടായിരുന്ന ഒരാള്‍ ഫോട്ടോയെടുക്കുകയായിരുന്ന ദിനേശുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ദിനേശ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ പരിപാടി ബഹിഷ്‌ക്കരിക്കുന്നതായി അറിയിച്ചു. തുടര്‍ന്ന് ജില്ലാ വൈസ് പ്രസിഡന്‍റ് ടി ദേവദാസ് ഉള്‍പ്പെടയുളളവര്‍ ക്ഷമാപണം നടത്തി. വാഹനം നിര്‍ത്തിച്ച് സ്ഥാനാര്‍ത്ഥി ടിപി ജയചന്ദ്രന്‍ മാസറ്ററോഡ് മാധ്യമ പ്രവര്‍ത്തകര്‍ പരാതി അറിയിച്ചു. റോഡ് ഷോയ്ക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനമേറ്റത് ബിജെപിക്ക് നാണക്കേടായി. പരിക്കേറ്റ ഫോട്ടോഗ്രഫറെ സൃമൃതി ഇറാനി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Share
അഭിപ്രായം എഴുതാം