പുതുച്ചേരി: രണ്ടര ലക്ഷം പേര്‍ക്ക് തൊഴില്‍, മത്സ്യത്തൊഴിലാളികള്‍ക്ക് ഓരോ വര്‍ഷവും ആറായിരം രൂപയുടെ ധനസഹായം, പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂട്ടി വാഗ്ദാനങ്ങളുമായി പുതുച്ചേരിയില്‍ ബിജെപിയുടെ പ്രകടന പത്രിക. കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമനാണ് പത്രിക പുറത്തിറക്കിയത്. പൊതുജനങ്ങളുടെ താത്പര്യപ്രകാരം തയ്യാറാക്കിയ പത്രികയെന്നാണ് ധനമന്ത്രി അതിനെ വിശേഷിപ്പിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, ചെറുകിട വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരെ സഹായിക്കുന്നതിനായി പുതുച്ചേരി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, പത്ത് പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍കായി പുതുച്ചേരി വിദ്യാഭ്യാസ ബോര്‍ഡ് എന്നിവയെല്ലാം ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്. മോദി വാഗ്ദാനം ചെയ്തതെല്ലാം പാലിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
പുതുച്ചേരി: ജനകീയ പ്രഖ്യാപനങ്ങളുമായി പുതുച്ചേരിയിലും ബിജെപി പ്രകടന പത്രിക
