യുഎഇ ധനമന്ത്രി ഷേക്ക് ഹംദാന്‍ അന്തരിച്ചു. രാജ്യത്ത് 10 ദിവസത്തെ ദുഃഖാചരണം

ദുബായി: യുഎഇ ധനമന്ത്രിയും ഉപഭരണാധികാരിയുമായ ഷേക്ക് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും (75)അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തുവാണ് ജ്യേഷ്ടനായ ഹംദാന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. മാസങ്ങളായി രോഗ ബാധിതനായിരുന്ന ഹംദാന്‍ വിദേശത്ത് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

അദ്ദേഹത്തിന്റെ മരണത്തില്‍ രാജ്യത്ത് 10 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുബായില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മൂന്നുദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 1971 ഡിസംബര്‍ 9ന് ആദ്യ യുഎഇ മന്ത്രിസഭ രൂപീകൃതമായതുമുതല്‍ ഹംദാനാണ് ധനമന്ത്രി. സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചിരുന്നു. യുഎഇ യിലെ സമ്പദ് വ്യവസ്ഥയേയും തൊഴില്‍ കമ്പോളത്തേയും സഹായിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നിരവധി ഉന്നത സര്‍ക്കാര്‍ സ്ഥാപനങ്ങഴില്‍ അദ്ദേഹം അദ്ധ്യക്ഷനായിരുന്നു.

റോയല്‍ ബ്രിട്ടീഷ് കോളേജ് ലണ്ടന്‍ ,എഡിന്‍ബര്‍ഗ് ,ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ നിന്ന് ഇന്റേണല്‍ മെഡിസിനില്‍ ഓണററി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം