കൊവിഡ് മുന്നേറ്റത്തെ തടഞ്ഞു: ദശകം കൊണ്ട് ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

മുംബൈ: കോവിഡ് ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുന്നതില്‍ മൂന്നുവര്‍ഷത്തെ കാലതാമസം വരുത്തിയെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട്.പത്തു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. 2017ലെ ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 2028-ല്‍ ഇന്ത്യ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ലോകത്തില്‍ മൂന്നാമതെത്തുമായിരുന്നു.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ 2031-32 സാമ്പത്തികവര്‍ഷം മാത്രമേ ഇതു സാധ്യമാകൂ. ശരാശരി ആറുശതമാനം വളര്‍ച്ചനിരക്ക്, അഞ്ചു ശതമാനം പണപ്പെരുപ്പം, രണ്ടു ശതമാനം മൂല്യശോഷണം എന്നിങ്ങനെയാണ് പുതിയ അനുമാനത്തിന് മാനദണ്ഡമായി കണക്കാക്കിയിരിക്കുന്നത്.
നിലവില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ലോകത്തില്‍ ആറാമതാണ് ഇന്ത്യ. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നത് പണപ്പെരുപ്പഭീഷണി ഉയര്‍ത്തുന്നുണ്ട്. ബാരലിന് നൂറു ഡോളറില്‍ കൂടുതല്‍ വന്നാല്‍ സ്ഥിതി വഷളാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →