അമൃത്സറിൽ നിന്നും ഗ്രനേഡ് കണ്ടെടുത്ത കേസിൽ 7 ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി: 2019 ൽ അമൃത്സറിൽ നിന്നും രണ്ട് ഗ്രനേഡുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട ഏഴ് ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിച്ചതായി എൻഐഎ 22/03/21 തിങ്കളാഴ്ച അറിയിച്ചു.

2019 ജൂൺ 2 നാണ് അമൃത്സറിൽ ഉപേക്ഷിക്കപ്പെട്ട ഒരു ബാഗിൽ നിന്ന് രണ്ട് ഗ്രനേഡുകളും ഒരു മൊബൈൽ ഫോണും കണ്ടെത്തിയത്.

തൻ തരാനിലെ ജജ്ബീർ സിംഗ് സമ്ര, അമൃത്സറിലെ വരീന്ദർ സിംഗ് ചഹാൽ, നവൻഷഹറിലെ കുൽബീർ സിംഗ്, ലുധിയാനയിലെ മഞ്ജിത് കൗർ, അമൃത്സറിലെ താരൻബീർ സിംഗ്, കുൽവീന്ദർജിത് സിംഗ് എന്നിവർക്കെതിരെയാണ് മൊഹാലി പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് എൻഐഎ അറിയിച്ചു.

Share
അഭിപ്രായം എഴുതാം