കൊല്ലം: നിധി ആപ്‌കെ നികട് ഏപ്രില്‍ 12 ന്

കൊല്ലം: എംപ്ലോയീസ് പ്രോവിഡന്റ് ഓര്‍ഗനൈസേഷന്‍ റീജിയണല്‍ ഓഫീസ് കൊല്ലത്തിന്റെ ആഭിമുഖ്യത്തില്‍ പരാതി പരിഹാര പരിപാടി സംഘടിപ്പിക്കും. പെന്‍ഷന്‍ സംബന്ധിച്ച് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കുമുള്ള പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിനുള്ള പ്രതിമാസ പരാതി പരിഹാര പരിപാടി നിധി ആപ്‌കെ നികട് ഏപ്രില്‍ 12 ന് ഉച്ചയ്ക്ക് 12 ന് കൊല്ലം പി.എഫ് ഓഫീസില്‍ നടക്കും. പരാതികള്‍ മാര്‍ച്ച് 31 നകം നിധി ആപ്‌കെ നികട്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഇ.പി.എഫ്.ഒ റീജിയണല്‍ ഓഫീസ്, കൊല്ലം-691001 വിലാസത്തില്‍ നല്‍കണം.

Share
അഭിപ്രായം എഴുതാം