റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുവാഹത്തി: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അസമില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കറടക്കം പതിനഞ്ച് നേതാക്കള്‍ വിമതരായി മല്‍സരിക്കുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ ഇവരെ ആറ് വര്‍ഷത്തേക്ക് ബിജെപിയില്‍ നിന്ന് പുറത്താക്കിയതായി അസം ബിജെപി അറിയിച്ചു. സ്വതന്ത്രരായി മത്സരിക്കുന്ന മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. ദിലീപ് കുമാര്‍ പോള്‍ സില്‍ച്ചര്‍ മണ്ഡലത്തില്‍ നിന്നാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. അദ്ദേഹത്തിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. അച്ചടക്കനടപടി ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് പാര്‍ട്ടി അസം ചീഫ് രഞ്ജിത് കുമാര്‍ ദാസ് അംഗീകരിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജ്ദീപ് റോയ് പറഞ്ഞു. സംസ്ഥാനത്തെ 126 സീറ്റില്‍ ബിജെപി 92 സീറ്റിലാണ് മല്‍സരിക്കുന്നത്. മറ്റുള്ള സീറ്റുകളില്‍ അസം ഗണ പരിഷത്തും യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമാണ് മല്‍സരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *