ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്‌സിനെ പീഡനത്തിനിരയാക്കിയതായി പരാതി. ജോലി തേടിയെത്തിയ നേഴ്‌സിനെ മയക്കുമരുന്നു നല്‍കിയാണ് പീഡിപ്പിച്ചത്. പ്രതിയും മലയാളിയാണെന്നാണ് വിവരം. യുവാവിനെ പെണ്‍കുട്ടി ബന്ധപ്പെട്ടത് മറ്റൊരു സുഹൃത്ത് വഴിയാണെന്ന് പരാതിയില്‍ പറയുന്നു. 23 വയസുകാരിയായ യുവതിയെ സ്വന്തം ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഫ്‌ളാറ്റില്‍ ഇന്‍റര്‍വ്യൂ നടക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ യുവതിക്ക് ജ്യൂസ് നല്‍കി .പിന്നീട് രാത്രിയായപ്പോഴാണ് ബോധം തെളിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. പ്രതിയെ 18.03.2021വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. ഫെബ്രുവരി ആറിന് നോയിഡ സെക്ടര്‍ 24 ൽ വെച്ചാണ് സംഭവം ഉണ്ടായത്. യുവതി പരാതിയുമായി എത്തിയത് 16.03.2021 ബുധനാഴ്‌ചയാണ്.
ഡല്‍ഹിയില്‍ മലയാളി നഴ്‌സ് പീഡനത്തിനിരയായി.
