നിസാമുദീന്‍ മംഗള എക്‌സപ്രസില്‍ നിന്ന് 3.8 കിലോഗ്രാം സ്വര്‍ണം പിടികൂടി

കോഴിക്കോട്. ട്രെയിനിനകത്തുണ്ടായിരുന്ന 3.8 കിലോഗ്രാം സ്വര്‍ണം റെയില്‍വേ സംരക്ഷണ സേന പിടികൂടി. രാജസ്ഥാന്‍ പാലിയ സ്വദേശിയായ അഷറഫ് ഖാന്‍ ആര്‍പിഎഫ് പിടിയിലായി. ഷര്‍ട്ടിനകത്ത് പ്രത്യേക ജാക്കറ്റില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്തിയത്. 100ഗ്രാം വീതമുളള 38 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ആര്‍പിഎഫ് കണ്ടെടുത്തത്.

കോഴിക്കോട്ടെ വിവിധ ജ്വല്ലറികള്‍ക്ക് നല്‍കാനാണ് കൊണ്ടുവന്നതെന്നാണ് അഷറഫ്ഖാന്‍ പറയുന്നത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ആര്‍പിഎഫ് പരിശോധന നടത്തിയത്. എന്നാല്‍ രേഖകള്‍ ഉളള സ്വര്‍ണമാണിതെന്നും കൊണ്ടുവരുന്നതിലെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ജാക്കറ്റിലെ വിവിധ അറകളില്‍ സൂക്ഷിച്ചിരുന്നതെന്നുമാണ് അ്ഷറഫ് ഖാന്‍ പറയുന്നത്. ചില ബില്ലുകളും ഇയാള്‍ ആര്‍പിഎഫിന് കൈമാറിയിട്ടുണ്ട്. പിടിച്ചെടുത്ത സ്വര്‍ണം കസ്റ്റംസ് പ്രിവന്‍റീവ് സംഘത്തിന് കൈമാറി. അഷറഫ്ഖാന്‍ കൈമാറിയ ബില്ലുകള്‍ ഒറിജിനല്‍ ആണോയെന്നത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →