കേരള ബാങ്ക്‌ കെട്ടിടത്തിന്‌ മുകളില്‍നിന്ന്‌ യുവാവ്‌ തലകറങ്ങി താഴേക്ക്‌ വീണു. ബാബുവിന്റെ കൃത്യമായ ഇടപെടല്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാനിടയായി

വടകര:കെട്ടിടത്തിന്മുകളില്‍ നിന്ന്‌ യുവാവ്‌ തലകറങ്ങി താഴേക്കു വീണു. അരൂര്‍ സ്വദേശിയായ വിനുവാണ്‌ താഴേക്ക്‌ വീണത്‌. വടകര കേരള ബാങ്ക്‌ കെട്ടിടത്തിന്‌ മുകളില്‍നിന്നാണ്‌ വീഴ്‌ച. മറ്റൊരു യുവാവ്‌ രക്ഷകനായി. തൊട്ടടുത്തുണ്ടായിരുന്ന കീഴല്‍ സ്വദേശി ഇ. ബാബുവിന്റെ മനസാന്നിദ്ധ്യവും സമയോചിതമായ ഇടപെടലുമാണ്‌ വിനുവിന്റെ ജീവന്‍ രക്ഷിച്ചത്‍.

ക്ഷേമ നിധി അടയ്‌ക്കാനാണ്‌ വിനുവും ബാബുവും കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ എത്തിയത്‌. ബാങ്കിന്‌ പുറത്തുളള വരാന്തയില്‍ നില്‍ക്കുകയായിരുന്നു വിനുവും ബാബുവും. ഏറെനേരത്തെ നില്‍പ്പിനിടയില്‍ തല കറങ്ങിയ വിനു അരഭിത്തി കടന്ന്‌ താഴേക്കു പതിക്കുന്നതിനിടയിലാണ്‌ ബാബു കണ്ടത്‌. മറിഞ്ഞുവീഴുന്നതിനിടയില്‍ ബാബു വിനുവിന്റെ കാലില്‍ പിടിക്കുകയായിരുന്നു. തുടര്‍ന്ന്‌ ബാങ്കിലെത്തിയവരുടേയും ജീവനക്കാരുടേയും സഹായത്തോടെ രക്ഷപെടുത്തി. ബാബുവിന്റെ കൃത്യമായ ഇടപെടലാണ്‌ ബോധ രഹിതനായ യുവാവിന്റെ ജീവന്‍ രക്ഷിക്കാനിടയായത്‌. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങളും വൈറലാണ്‌. കീഴല്‍ സ്വദേശിയാണ്‌ തയ്യില്‍ മീത്തല്‍ ബാബു

Share
അഭിപ്രായം എഴുതാം