പാർവതി തിരുവോത്ത് റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് വർത്തമാനം. സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചതായിരുന്നു. ഈ ചിത്രത്തിൽ സിദ്ദിഖ് പറയുന്ന ചില സംഭാഷണങ്ങൾ ആയിരുന്നു വിമർശനത്തിന് ഇടയാക്കിയിരുന്നത്. ഇപ്പോഴിതാ ടീസർ യൂട്യൂബിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
ഇവിടെ നൂറുകണക്കിനാളുകൾഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി മരിച്ചപ്പോൾ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നോക്കിയതാണോ നിൻറെയൊക്കെ രാജ്യസ്നേഹം എന്ന ഡയലോഗ് ആണ് ചർച്ചയ്ക്ക് ഇടയാക്കിയിരുന്നത്. വീഡിയോ ഇപ്പോൾ പ്രൈവറ്റ് മോഡിലാണ്. എന്നാൽ ഫേസ്ബുക്കിൽ ടീസർ ലഭ്യമാണ്. മുഹമ്മദ് അബ്ദുറഹ്മാനെ കുറിച്ച് ഗവേഷണം നടത്തുന്ന ഫൈസ സൂഫിയ എന്ന വിദ്യാർത്ഥിനിയുടെ കഥാപാത്രത്തെയാണ് പാർവ്വതി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലബാറിൽ നിന്നും ഡൽഹിയിലെ പ്രമുഖ യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിനായി എത്തുന്ന ഫൈസ സൂഫിയയുടെ അതിജീവനമാണ് ചിത്രത്തിലെ പ്രമേയം.
നേരത്തെ സെൻസർ ബോർഡിൽ നിന്ന് ഉൾപ്പെടെ എതിർപ്പ് നേരിടേണ്ടി വന്നതു മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമായിരുന്നു വർത്തമാനം.