റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിലാസം എഴുതിയ കാലി കവര്‍ തപാലിലൂടെ ലഭിച്ച ആളുകള്‍ ആശങ്കാകുലരായി

March 17, 2021 - 4:36 pm

കണ്ണൂര്‍: തപാലിലൂടെ വന്ന ഒഴിഞ്ഞ കവര്‍ ലഭിച്ചത്‌ 50 ഓളം പേര്‍ക്ക്‌. അഡ്രസ്‌ എഴുതി സ്റ്റാമ്പ്‌ ഒട്ടിച്ച കവറാണ്‌ ലഭിച്ചത്‌. കവര്‍ തുറന്ന രീതിയിലായിരുന്നു. അമ്പതോളം പേര്‍ക്ക്‌ ഇത്തരം കവര്‍ തപാലില്‍ ലഭിച്ചു. കത്ത്‌ കിട്ടിയ ഒരാള്‍ ഇത്‌ കാലിയാണല്ലോയെന്ന്‌ പോസ്‌റ്റ്‌മാനോട്‌ പറഞ്ഞപ്പോഴാണ്‌ അദ്ദേഹവും ഇത്‌ ശ്രദ്ധിക്കുന്നത്‌. കത്തുകിട്ടിയവര്‍ ആശങ്കയിലായി. അയക്കുന്ന ആളിന്‍റെ മേല്‍വിലാസമില്ല. കണ്ണൂര്‍ റെയില്‍വേസ്‌റ്റേഷന്‍ പോസ്റ്റോഫീസിലാണ്‌ കത്ത്‌ പോസ്‌റ്റ് ‌ചെയ്‌തിരിക്കുന്നത്‌.

എന്നാല്‍ അധികം വൈകാതെ നിഗൂഡതകള്‍ പുറത്തുവന്നു. കത്ത്‌ പോസ്‌റ്റ്‌ ചെയ്‌ത ആള്‍ക്ക്‌ പറ്റിയ ഒരബദ്ധമായിരുന്നു. തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്‌ത പോസ്‌റ്റുമാന്‍ തിരികെ താഴെ ചൊവ്വ പോസ്റ്റ്‌ ഓഫീസിലെത്തിയ പ്പോഴേക്കും പ്രസ്‌തുത കത്തയച്ച ആള്‍ അവിടെ എത്തിയിരുന്നത്രെ. ഉളളടക്കം രേഖപ്പെടുത്തിയ കടലാസ്‌ കവറിലിടാന്‍ വിട്ടുപോയതാണ്‌ സംഭവം. ഇയാള്‍ ക്ഷമാപണം നടത്തിയതായി അധികൃതര്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *