കോഴിക്കോട്: എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്. എന്‍സികെയുടെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ല. 18/03/21 വ്യാഴാഴ്ച സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് 17/03/21 ബുധനാഴ്ച അറിയിച്ചു.
എന്‍സികെക്ക് നല്കിയ സീറ്റ് തിരിച്ചെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനം.
എലത്തൂര്‍ സീറ്റ് ഘടകകക്ഷിയായ മാണി സി കാപ്പന്റെ പാര്‍ട്ടിയായ എന്സികെയ്ക്കാണ് യുഡിഎഫ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായി. സീറ്റ് തിരിച്ചെടുക്കണമെന്നായിരുന്നു പ്രധാന ആവശ്യം


