കണ്ണൂർ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരന്‍ എംപി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രത്യാശ നഷ്ടപ്പെട്ടെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കാത്തത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്നതിലാനാണെന്നും സുധാകരന്‍ പ്രതികരിച്ചു. 16/03/21 ചൊവ്വാഴ്ച രാവിലെ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സുധാകരൻ നേതൃത്വത്തിനെതിരെ പൊട്ടിതെറിച്ചത്.
ഹൈക്കമാന്റ് എന്നത് സോണിയയും രാഹുലും അല്ല, കെസി വേണുഗോപാലാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.